തത്സമയ ചർച്ചക്കിടെ ഭക്ഷണം കഴിച്ച് കസ്തൂരി; അർണബ് സംസാരിക്കാൻ സമ്മതിക്കാത്തതിനാലെന്ന് നടി

ന്യൂഡൽഹി: റിപ്പബ്ലിക് ടി.വിയിലെ അർണബ് ഗോസ്വാമിയുടെ ലൈവ് ചർച്ചക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി ശങ്കർ. കഴിഞ്ഞ ദിവസത്തെ ചർച്ചയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

 

കസ്തൂരിയുടെ ആത്മവിശ്വാസത്തെ അഭിനന്ദിച്ച് അടക്കം ആളുകൾ രംഗത്തെത്തിയതോടെ കസ്തൂരിയും പ്രതികരിച്ചു. ചർച്ചയിൽ തനിക്ക് സംസാരിക്കാൻ അവസരം തരാത്തതിനാലാണ് ഭക്ഷണം കഴിച്ചതെന്ന് കസ്തൂരി വ്യക്തമാക്കി.
 

‘60 മിനിറ്റോളം ഞാൻ അർണബിന്‍റെ ഹൈപ്പർമോഡ് കണ്ട്കൊണ്ടിരിക്കുകയായിരുന്നു. എന്തായാലും അദ്ദേഹം എന്നെ സംസാരിക്കാൻ അനുവദിക്കില്ലായിരുന്നു. അതോടെ ഉച്ചഭക്ഷണം കഴിക്കാമെന്ന് കരുതി. പക്ഷേ സ്കൈപ് ഓഫ് ചെയ്യാൻ മറന്നുപോയി. ഈ കുഴപ്പത്തിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ആരെയും കുറ്റപ്പെടുത്താനോ ധിക്കരിക്കാനോ ഉദ്ദേശിച്ചിട്ടില്ല’ -ട്വിറ്ററിൽ കസ്തൂരി പ്രതികരിച്ചു.

 

Tags:    
News Summary - actress-kasthuri-shankar-eating-during-arnab-goswami-show-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.