ന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ക്രൈസ്തവ സ്നേഹം പ്രകടിപ്പിക്കുമ്പോൾ, യാഥാർത്ഥ്യം മറ്റൊന്നാണെന്ന് റിപ്പോർട്ട്. നിലവിൽ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് കണക്കുകൾ. 2022ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 597ഉം പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുംനേരെ 1198ഉം അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം എന്ന സംഘടനയുടേതാണ് റിപ്പോർട്ട്.
ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ആവശ്യവുമായി 79 ക്രൈസ്തവ സംഘടനകള്‍ കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാരിനെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചിരുന്നു. എന്നാൽ, ആക്രമണങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും തടയുവാന്‍ യാതൊരുവിധ നടപടിയും കേന്ദ്രസര്‍ക്കാന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് ഉള്‍പ്പെടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവക്കുനേരെയുള്ള അക്രമങ്ങള്‍ ഏറെയുള്ളത്. 2014-ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നശേഷം ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്നും കണക്കുകള്‍ പറയുന്നു. ബി.ജെ.പി നേതാക്കൾ സഭാ അധ്യക്ഷന്മാരെ സന്ദര്‍ശിച്ച് പിന്തുണ അറിയിക്കുകയും അനുകൂല നിലപാട് സ്വീകരിക്കുമെന്ന് വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുമ്പോൾ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും ചർച്ച ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.