അദാനി ഗ്രൂപ് മേധാവി ഗൗതം അദാനി കഴിഞ്ഞ ഒരു വർഷം പ്രതിദിനം നേടിയത് 1,000 കോടിയിലേറെ രൂപയുടെ വരുമാനം. കഴിഞ്ഞ വർഷം അദാനിക്ക് ആകെ ലഭിച്ചത് 3,65,700 കോടി രൂപ. 'ഹുറൂൺ ഇന്ത്യ-ഐ.ഐ.എഫ്.എൽ വെൽത്' പ്രസിദ്ധീകരിച്ച സമ്പന്നരുടെ പട്ടികയിലാണ് ഈ വിവരം.
1000 കോടിയിലേറെ വരുമാനമുള്ള 1007 പേരാണ് രാജ്യത്തുള്ളത്. ഇതിൽ 13 പേർ ലക്ഷം കോടിയിലധികം സമ്പാദ്യമുള്ളവരാണ്. ഹുറൂൺ പട്ടികയിൽ പത്താം വർഷവും തുടർച്ചയായി റിലയൻസ് മേധാവി മുകേഷ് അംബാനിയാണ് സമ്പന്നരിൽ ഒന്നാമത്. 7,18,000 കോടിയാണ് സമ്പാദ്യം. 2020നേക്കാൾ ഒമ്പത് ശതമാനം വർധന. തൊട്ടുപിന്നിലുള്ള അദാനി കുടുംബത്തിെൻറ സമ്പാദ്യം 5,05,900 കോടിയായി വർധിച്ചു. കഴിഞ്ഞ വർഷത്തെ 1,40,200 കോടിയിൽനിന്ന് 261 ശതമാനം വർധനയാണ് ആസ്തിയിൽ അദാനി കുടുംബത്തിനുണ്ടായത്. ഇതോടെ ഏഷ്യയിലെ രണ്ടാമത്തെ അതി സമ്പന്നനായും ഗൗതം അദാനി മാറി.
എച്ച്.സി.എൽ ഉടമ ശിവ് നാടാറും കുടുംബവുമാണ് പട്ടികയിൽ മൂന്നാമത്. എസ്.പി ഹിന്ദുജ, എൽ.എൻ മിത്തൽ, സൈറസ് പൂനവാല എന്നിവരുടെ കുടുംബങ്ങൾ തൊട്ടുപിന്നിൽ. കോവിഷീൽഡ് വാക്സിൻ നിർമാതാക്കളായ പൂനവാല കുടുംബത്തിെൻറ സമ്പാദ്യത്തിൽ 74 ശതമാനം വർധനയുണ്ടായി. 31,300 കോടി സമ്പാദ്യത്തോടെ ഗോദ്റെജ് കുടുംബാംഗം സ്മിത വി. കൃഷ്ണയാണ് വനിതകളിലെ അതിസമ്പന്ന. തൊട്ടുപിന്നിൽ ബയോകോൺ മേധാവി കിരൺ മജൂംദാർ ഷായാണ് (28,200 കോടി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.