അദാനിയുടെ കൈയിലുള്ള പണം മോദിയുടേതെന്ന് സഞ്ജയ് റാവത്ത്

ന്യൂഡൽഹി: അദാനിയുടെ കൈവശമുള്ള പണം മോദിയുടേതാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഇതുസംബന്ധിച്ച കെജ്രിവാളിന്റെ പ്രസ്താവന താൻ അംഗീകരിക്കുകയാണെന്നും റാവത്ത് പറഞ്ഞു.

കെജ്രിവാൾ പറഞ്ഞത് ശരിയാണ്. അദാനി മുഖം മാത്രമാണ്. അദാനിയുടെ കൈവശമുള്ള മുഴുവൻ പണവും മോദിയുടേതാണ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണം. ഇതുകാരണമാണ് അദാനി സംരക്ഷിക്കപ്പെടുന്നതെന്നും ​അദ്ദേഹം പറഞ്ഞു.

മോദി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് അദാനി സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത്. വ്യത്യസ്ത വിഷയങ്ങളിൽ മോദി സംസാരിക്കാറുണ്ട്. എന്നാൽ ഇതുവരെ അദാനിയെ കുറിച് മിണ്ടിയിട്ടില്ല. അദാനി രാജ്യം കൊള്ളയടിക്കാതിരിക്കാനാണ് പ്രതിപക്ഷം ​പ്രതിഷേധം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അദാനിയുടെ കൈവശമുള്ള 20,000 കോടിയെ കുറിച്ച് രാഹുൽ ശരിയായ ചോദ്യമാണ് ഉന്നയിച്ചത്. ഈ ചോദ്യത്തിന് മറുപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി ഉയർത്തിയ വിഷയങ്ങളെ കുറിച്ച് സംസാരിക്കാത്തതെന്താണ്. അദാനിയിൽ ജെ.പി.സി അന്വേഷണത്തെ എതിർക്കുന്നതെന്താണ്. എന്താണ് നിങ്ങൾക്ക് അദാനിയുമായുള്ള ബന്ധം. ഇ.ഡിയും സി.ബി.ഐയും പ്രതിപക്ഷത്തിന് മാത്രമേ ഉള്ളോയെന്നും പി.​എം കേയ്ഴ്സ് ഫണ്ടിന്റെ ഓഡിറ്റിങ്ങിന് തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. 

Tags:    
News Summary - ‘Adani’s money belongs to PM Modi’: Shiv Sena MP Sanjay Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.