ന്യൂഡൽഹി: രാജ്യത്ത് കോവിഷീൽഡ് കോവിഡ് വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് പുതിയ വാക്സിൻ പുറത്തിറക്കുന്നു. അടുത്ത ഒക്ടോബറോടെ മുതിർന്നവർക്ക് ലഭ്യമാക്കാനാകുമെന്നാണ് കരുതുന്നതെന്ന് കമ്പനി സി.ഇ.ഒ അഡാർ പൂനാവാല പറഞ്ഞു. കുട്ടികൾക്ക് 2022 ആദ്യ പാദത്തിലും ലഭ്യമാക്കും.
കേന്ദ്രസർക്കാർ ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി അഡാർ പൂനാവാല പറഞ്ഞു. പാർലെമന്റിൽ ആഭ്യന്തര മന്ത്രി അമിത്ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയെയും കണ്ടു. എല്ലാ സഹകരണത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുന്നതായി സെറം സി.ഇ.ഒ കൂട്ടിച്ചേർത്തു.
കൊവോവാക്സും രണ്ട് ഡോസ് വാക്സിനായിരിക്കും. വില പുറത്തിറങ്ങുന്ന സമയത്ത് പ്രഖ്യാപിക്കും.
രാജ്യത്തെ ആവശ്യം പരിഗണിച്ച് നിലവിലെ വാക്സിനായ കോവിഷീൽഡ് പ്രതിമാസം 13 കോടി ഡോസ് ഉൽപാദിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒക്സ്ഫഡ്, ആസ്ട്രസെനക്ക എന്നിവയുമായി സഹകരിച്ചാണ് കോവിഷീൽഡ് ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.