ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ കൂടുതൽ സേനയെ വിന്യസിച്ചു. അതിർത്തിയിൽ പിതോർഗാർഹിലെ ദർചുല മുതൽ കൽപാനി വരെയാണ് സമസ്ത്ര സീമാബൽ (എസ്.എസ്.ബി) വിഭാഗം കൂടുതൽ ജവാന്മാരെ വിന്യസിച്ചത്. എസ്.എസ്.ബി ഇൻസ്പെക്ടർ സന്തോഷ് നേഗിയാണ് ഇക്കാര്യമറിയിച്ചത്.
നേപ്പാൾ അതിർത്തിയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ തുറന്ന കിടക്കുന്ന അതിർത്തിയിൽ സേന യാത്ര നിരോധനം ഏർപ്പെടുത്തി. ജനസാന്ദ്രത കുറഞ്ഞ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സമസ്ത്ര സീമാബൽ (എസ്.എസ്.ബി) വിഭാഗത്തിനാണ് സുരക്ഷാ ചുമതല നൽകിയിട്ടുള്ളത്.
ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ സർക്കാർ പുതിയ മാപ്പ് തയാറാക്കിയതിന് പിന്നാലെ മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. പുതിയ മാപ്പിന് നേപ്പാൾ പാർലമെന്‍റ് അംഗീകാരം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.