അലഹബാദ്: അയ്യായിരത്തോളം ജനസംഖ്യയുള്ള ഗ്രാമത്തിലെ ആയിരത്തോളം പേർക്ക് ഒരേ ദിവസം ജന്മദിനം. അലഹബാദിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള കൻജസ ഗ്രാമത്തിലെ ആളുകൾക്കാണ് ആധാർ കാർഡ് പ്രകാരം ‘സമൂഹ ജന്മദിനാഘോഷ’ത്തിന് ഭാഗ്യം ലഭിച്ചിരിക്കുന്നത്. എല്ലാവരുടെയും ജന്മദിനം ജനുവരി ഒന്നായാണ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സാേങ്കതിക തകരാറാണ് പിഴവിന് കാരണമെന്നാണ് കരുതുന്നത്. പരാതിപ്രളയത്തെ തുടർന്ന് അധികൃതർ അന്വേഷണത്തിന് ഉത്തരവിടുകയും ജനനത്തീയതി തിരുത്തിനൽകാൻ നടപടി തുടങ്ങുകയും ചെയ്തിട്ടുണ്ട്്്. ജനനത്തീയതിയുമായി ബന്ധപ്പെട്ട രേഖകൾ നൽകിയവരുടെ കാർഡിലും തെറ്റ് സംഭവിച്ചിട്ടുണ്ട്. ജനന ദിവസം ജനുവരി ഒന്നാണെങ്കിലും ഒരേ വർഷമല്ല രേഖപ്പെടുത്തിയതെന്ന് ബ്ലോക്ക് െഡവലപ്മെൻറ് ഒാഫിസർ നീരജ് ദുബെ പറഞ്ഞു. ഇത്രയും അധികം പേരുടെ കാർഡുകളിൽ ഒറ്റയടിക്ക് തെറ്റ് വന്നതെങ്ങനെയാണെന്ന് അന്വേഷിക്കുമെന്നും സോഫ്റ്റ്വെയറിലെ പിഴവാണ് തെറ്റ് വരാൻ കാരണമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.