ബംഗളൂരു: കന്നട സിനിമ മേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ആറാം പ്രതി ആദിത്യ ആൽവ (31) അറസ്റ്റിൽ. അന്തരിച്ച കർണാടക ജെ.ഡി-എസ് മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനും ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരനുമാണ് ആദിത്യ.
കേസിലുൾപ്പെട്ടതോടെ ഒളിവിൽപോയ ഇയാളെ രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി ചെന്നൈയിൽനിന്നാണ് സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെത്തിച്ച പ്രതിയെ ചാമരാജ് പേട്ടിലെ സി.സി.ബി ഒാഫിസിലെത്തിച്ച് ചോദ്യംചെയ്തു.
കേസിൽ അറസ്റ്റിലായ ഇവൻറ് മാനേജർ വിരേൻ ഖന്നയുമായി അടുത്ത ബന്ധമുള്ള ആദിത്യയുടെ ഹെബ്ബാളിലെ ആഡംബര വീട്ടിൽവെച്ച് സെലിബ്രിറ്റികൾ പെങ്കടുത്ത നിരവധി ലഹരിപാർട്ടികൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സെപ്റ്റംബർ 15ന് സി.സി.ബി സംഘം ആദിത്യയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെടുത്ത സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് ഇതുസംബന്ധിച്ച തെളിവുകൾ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.