മഹാരാഷ്​ട്രയിൽ എൻ.സി.പിക്ക്​ സുപ്രധാന മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കും

മുംബൈ: മഹാരാഷ്​ട്രയിൽ എൻ.സി.പിക്ക്​ സുപ്രധാന മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്ന്​ സൂചന. 43 മ​ന്ത്രിസ്ഥാനങ്ങളിൽ 16 എണ്ണം വരെ എൻ.സി.പിക്ക്​ നൽകുമെന്നാണ്​ റിപ്പോർട്ടുകൾ.

15 മന്ത്രിസ്ഥാനങ്ങൾ ശിവസേനക്കും 12 എണ്ണം കോൺഗ്രസിനും നൽകുമെന്നാണ്​ വാർത്തകൾ. കോൺഗ്രസി​​െൻറ നാ​ന പ​ട്ടോളെയെ ഇന്ന്​ സ്​പീക്കറായി തെരഞ്ഞെടുത്തിരുന്നു. ബി.ജെ.പി സ്ഥാനാർഥിയെ പിൻവലിച്ചതോടെ എതിരില്ലാതെയായിരുന്നു സ്​പീക്കർ തെരഞ്ഞെടുപ്പ്​.

മഹാരാഷ്​ട്രയിൽ മഹാ അഖാഡി സഖ്യമുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്​ എൻ.സി.പിയും ശരദ്​​ പവാറുമായിരുന്നു. അജിത്​​ പവാറി​െന ഉപയോഗിച്ച്​ സഖ്യത്തെ പിളർത്താൻ ബി.ജെ.പി ശ്രമിച്ചപ്പോൾ നീക്കത്തിന്​ തടയിട്ടത്​ ശരദ്​​ പവാറായിരുന്നു.

Tags:    
News Summary - Advantage NCP As Sharad Pawar-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.