ന്യൂഡൽഹി: പ്രതിസന്ധിക്കിടെയും അഫ്ഗാനിലേക്കുള്ള സർവീസുകൾ നിർത്താതെ എയർ ഇന്ത്യ. താലിബാൻ സേന തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ച ഞായറാഴ്ച വൈകുന്നേരം തന്നെ 129 യാത്രക്കാരുമായി കാബൂളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് പറന്നിരുന്നു. തിങ്കളാഴ്ചയും സർവീസ് നടത്തുമെന്നും ഡൽഹി-കാബൂൾ-ഡൽഹി സർവീസ് നിർത്തിവെക്കാൻ പദ്ധതിയില്ലെന്നും അധികൃതർ അറിയിച്ചു.
നിലവിൽ എയർ ഇന്ത്യ മാത്രമാണ് അഫ്ഗാനിലേക്ക് സർവീസ് നടത്തുന്നത്. ഞായറാഴ്ച ഉച്ചക്ക് ശേഷം 40 യാത്രക്കാരുമായാണ് എയർ ഇന്ത്യ AI-243 വിമാനം കാബൂളിലേക്ക് പറന്നത്. ഇന്ത്യൻ സമയം ഉച്ചക്ക് 12.45ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് കാബൂൾ വിമാനത്താവളത്തിൽ ഇറങ്ങാൻ ഒരു മണിക്കുർ വൈകിയാണ് എയർ ട്രാഫിക് കൺട്രോളിന്റെ അനുമതി ലഭിച്ചത്.
എന്താണ് ഇതിന്‍റെ കാരണമെന്ന് വ്യക്തമല്ല. ഇതിനാൽ കാബൂളിൽ നിന്നുള്ള മടക്കവിമാനം 2.50 മണിക്കൂർ വൈകിയാണ് തിരിച്ചു പുറെപ്പട്ടത്. സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും എയർ ഇന്ത്യ അധികൃതർ പറഞ്ഞു. കാബൂളിൽ നിന്ന് തങ്ങളുടെ ഉദ്യോഗസ്ഥരെയും പൗരൻമാരെയും ഒഴിപ്പിക്കാനായി ഇന്ത്യ പദ്ധതി തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.