കാബൂൾ: അഫ്ഗാൻ സുരക്ഷാസേന ആകാശ മാർഗം നടത്തിയ ആക്രമണത്തിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 57 ഭീകരർ കൊല്ലപ്പെെട്ടന്ന അഫ്ഗാൻ പ്രതിരോധ മന്ത്രാലയത്തിെൻറ വെളിപ്പെടുത്തലിനു പിന്നാലെ രാജ്യത്ത് താലിബാൻ ആക്രമണം.
സെൻട്രൽ വാർഡാക് പ്രവിശ്യയിലെ സെയ്ദ് അബദ് ജില്ലയിലാണ് താലിബാൻ ആക്രമണമഴിച്ചു വിട്ടത്. ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി.
ജില്ലാ ആസ്ഥാനത്ത് ഭീകരർ ആക്രമണം അഴിച്ചു വിടുകയും പ്രദേശം പിടിച്ചെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഏറ്റുമുട്ടലിന് തുടക്കമായതെന്ന് പരിസരവാസികൾ പറഞ്ഞു. ഏറ്റുമുട്ടലിനെ തുടർന്ന് ഗതാഗത നിയന്ത്രണത്തിനായി കാബൂൾ-കാണ്ഡഹാർ ദേശീയപാത അടച്ചു. ജില്ലയിൽ പലയിടത്തും വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.