ന്യൂഡൽഹി: സന്ദർശകർക്കായി രാജ്യതലസ്ഥാനമായ ഡൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്ക് വീണ്ടും തുറന്നു. കോവിഡ് രണ്ടാം തരംഗത്തിൽ ഡൽഹിയിൽ രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് മൃഗശാലയിലേക്ക് സന്ദർശകരെ താൽകാലികമായി വിലക്കിയിരുന്നത്.
105 ദിവസത്തിന് ശേഷമാണ് പ്രവർത്തനം പുനരാരംഭിച്ചത്. രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെയും ഉച്ചകഴിഞ്ഞ് 1 മുതൽ വൈകിട്ട് 5 വരെയുമാണ് മൃഗശാലയിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. പ്രവേശന പാസുകൾ ഒാൺലൈൻ വഴി ബുക്ക് ചെയ്യാവുന്നതാണ്.
ആദ്യ ദിനത്തിൽ 92 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി സുവോളജിക്കൽ പാർക്ക് ഡയറക്ടർ രമേശ് പാണ്ഡെ പറഞ്ഞു. ദീർഘകാലത്തെ ഇടവേള വന്നതിനാൽ പൊതുജനങ്ങളുമായുള്ള മൃഗങ്ങളുടെയും ചില ജീവിവർഗങ്ങളുടെയും ഇടയിലെ അടുപ്പം പൂർവസ്ഥിതിയിലാകാൻ സമയമെടുക്കും. സന്ദർശകർ കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും രമേശ് പാണ്ഡെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.