ന്യൂഡൽഹി: അപകടകരമായ സൈനിക ഒാപറേഷനുകളിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വേണമെന്ന ജവാന്മാരുടെ ആവശ്യത്തിന് പരിഹാരം. ജവാന്മാർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നൽകാനുള്ള കരാറൊപ്പിട്ട് ഒമ്പത് വർഷത്തിന് ശേഷമാണ് കേന്ദ്ര സർക്കാറിെൻറ നടപടി. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി 1.89 ലക്ഷം ജാക്കറ്റുകൾ നിർമിക്കാനുള്ള കരാർ നൽകിയത്.
ജാക്കറ്റുകൾ വേണമെന്ന സൈന്യത്തിെൻറ ആവശ്യം സർക്കാർ 2009ൽ അംഗീകരിക്കുകയും വിവിധ കമ്പനികൾ നിർമിച്ച ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകൾ സൈന്യം പരീക്ഷിക്കുകയും െചയ്തിരുന്നു. എന്നാൽ ജാക്കറ്റുകളെല്ലാം ടെസ്റ്റുകൾ പരാജയപ്പെടുകയായിരുന്നു.
ഡൽഹിയുള്ള ചെറിയ കമ്പനിയായ എസ്.എം.പി.പി പ്രൈവറ്റ് ലിമിറ്റഡിനാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിർമിക്കാനുള്ള കരാർ നൽകിയിരിക്കുന്നത്. ഒാഖ്ല ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഇവരുടെ റിസേർച്ച് ആൻറ് ഡെവലപ്മെൻറ് സെൻറർ. 639 കോടിയുടെ കരാറാണ് എസ്.എം.പി.പിക്ക് നൽകിയത്.
ഏറ്റവും മികച്ച ഗുണമേന്മയിൽ മൂന്ന് വർഷം കൊണ്ട് മുഴുവൻ ജാക്കറ്റും നിർമിച്ച് നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ബാല്ലിസ്റ്റിക് സുരക്ഷയേകുന്ന ഏറ്റവും ഭാരം കുറഞ്ഞ ‘ബോറോൺ കാർബൈഡ് സെറാമിക്കാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ ഉപയോഗിക്കുകയെന്നും കമ്പനി കൂട്ടിച്ചേർത്തു.
വിദൂര സ്ഥലങ്ങളിലേക്ക് ഒാപറേഷനുകൾക്കായി പോകുേമ്പാഴും മുറികൾക്കകത്ത് വെച്ചുള്ള അപകടകരമായ ഒാപറേഷനുകളിലും ധരിക്കാനാവുന്ന വിധത്തിൽ ഭാരം കുറഞ്ഞതും മികച്ച സുരക്ഷയേകുന്നതുമായിരിക്കും ജാക്കറ്റുകൾ. അപകടകാരിയായ ഹാർഡ് സ്റ്റീൽ കോർ ബുള്ളറ്റുകളടക്കം ജാക്കറ്റ് പ്രതിരോധിക്കുമെന്നും കമ്പനി ഉറപ്പു നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.