അക്രമം: ബി.ജെ.പി നേതാക്കളെ കാണാൻ മാധ്യമപ്രവർത്തകരെത്തിയത് ഹെൽമറ്റ് ധരിച്ച്

റായ്പൂർ: ബി.ജെ.പി പ്രവർത്തകർ സഹപ്രവർത്തകനെ ആക്രമിച്ചതിനെതിെര വ്യത്യസ്ത പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ. ഹെ ൽമറ്റ് ധരിച്ചാണ് മാധ്യമപ്രവർത്തകർ ബി.ജെ.പി നേതാക്കളുടെ പ്രതികരണമെടുക്കാനാ‍‍യി പോയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ബി.ജെ.പി പ്രവർത്തകർ ഛത്തീസ്ഗഡിൽ വെച്ച് മാധ്യമ പ്രവർത്തകനെ ആക്രമിച്ചത്. മൊബൈലിൽ ബി.ജെ.പി യോഗം ചിത്രീകരിക്കുന്നതിനിടെ ബി.ജെ.പി പ്രവർത്തകർ വന്ന് വിഡിയോ ഡിലീറ്റ് ചെയ്യാനാവശ്യപ്പെട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് മാധ്യമപ്രവർത്തകന്‍റെ പരാതി. റായ്പൂർ ബി.ജെ.പി നേതാവ് ഉൾപ്പടെയുള്ളവർ പരാതി‍യിൽ അറസ്റ്റിലാ‍യിരുന്നു.

മാധ്യമപ്രവർത്തകന് നേരെയുണ്ടായ അക്രമത്തിൽ ക്ഷമ ചോദിക്കുന്നുവെന്ന് ബി.ജെ.പി വാക്താവ് സച്ചിദാനന്ദ് ഉപാസനെ പറഞ്ഞു. സംസ്ഥാനത്ത് പാർട്ടി പരാജയം ചർച്ച ചെയ്യുന്ന യോഗമാണ് മാധ്യമപ്രവർത്തകൻ മൊബൈലിൽ ചിത്രീകരിച്ചത്. ഇത് തടഞ്ഞപ്പോഴാണ് കൈയ്യേറ്റമുണ്ടായത്. യോഗ സ്ഥലത്തേക്ക് മൊബൈൽ കൊണ്ടുവരരുതെന്ന് നേരത്തെ തന്നെ നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - After Attack, Raipur Journalists Wear Helmets While Meeting BJP Leaders-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.