ന്യൂഡൽഹി: അപകീർത്തിക്കേസിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ തള്ളിയതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിയാൻ തീരുമാനിച്ച് രാഹുൽ ഗാന്ധി. സെൻട്രൽ ഡൽഹിയിലെ തുഗ്ലക് ലെയ്നിലുള്ള വസതി ശനിയാഴ്ച രാവിലെ ഒഴിയുമെന്നാണ് വിവരം.
വസതി ഒഴിയാൻ ലോക്സഭാ ഹൗസിങ് പാനൽ ഞായറാഴ്ചവരെയാണ് രാഹുലിന് സമയം നൽകിയിട്ടുള്ളത്. മാർച്ച് 27നാണ് വസതി ഒഴിയാനാവശ്യപ്പെട്ട് രാഹുലിന് നോട്ടീസ് ലഭിച്ചത്. അപകീർത്തിക്കേസിൽ രണ്ടു വർഷം തടവ് ശിക്ഷ വിധിക്കപ്പെട്ടതിനു പിന്നാലെ ലോക്സഭാംഗത്വം റദ്ദാക്കിയതോടെയാണ് വസതി ഒഴിയാൻ നോട്ടീസ് വന്നത്.
2005 മുതൽ രാഹുൽ ഗാന്ധി തുഗ്ലക് ലെയ്നിലെ ബംഗ്ലാവിലാണ് കഴിയുന്നത്. കഴിഞ്ഞ ആഴ്ച വസതിയിൽ നിന്ന് സാധനസാമഗ്രികൾ മാറ്റിയിരുന്നു. രാഹുൽ വസതി ഒഴിയാൻ തീരുമാനിച്ചപ്പോൾ നിരവധി പാർട്ടി നേതാക്കൾ വസതി നൽകാൻ തയാറായിരുന്നു. എന്നാൽ സെൻട്രൽ ഡൽഹിയിലെ 10 ജൻപഥിൽ അമ്മ സോണിയാഗാന്ധിയുടെ ബംഗ്ലാവിൽ അവർക്കൊപ്പം കഴിയാനാണ് രാഹുൽ തീരുമാനിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.