നിവറിന്​ പിന്നാലെ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; ചുഴലിക്കാറ്റായേക്കും

ചെന്നൈ: നിവർ ചുഴലിക്കാറ്റ്​ ​തമിഴ്​നാട്ടിലും പുതുച്ചേരിയിലും നാശം വിതച്ചതിന്​ പിന്നാലെ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപകൊള്ളുന്നുവെന്ന്​ കാലാവസ്ഥ പ്രവചനം. ഇത്​ ഒരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകുന്നു.

നവംബർ 29നായിരിക്കും ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപംകൊള്ളുകയെന്ന്​ കാലാവസ്ഥ നിരീക്ഷണകേ​ന്ദ്രം ഡയറക്​ടർ ജനറൽ മൃത്യുഞ്​ജയ്​ മോഹാപാത്ര പറഞ്ഞു. ന്യൂനമർദ്ദം ചുഴലിക്കൊടുങ്കാറ്റാവുമോയെന്ന്​ ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

അതേസമയം, തമിഴ്​നാട്ടിലും പുതുച്ചേരിയിലും വീശിയടിച്ച നിവറിൻെറ ശക്​തി കുറഞ്ഞു. വ്യാഴാഴ്​ച ഉച്ചയോടെ നിവറിന്​ ശക്​തി കുറഞ്ഞുവെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

Tags:    
News Summary - After Cyclone Nivar, another low depression forming in Bay of Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.