ആർ.എസ്.എസ് കാര്യാലയങ്ങൾ തകർക്കുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി കർണാടക സർക്കാർ

ബംഗലൂരു: കർണാടകയിലെ ആർ.എസ്.എസ് കാര്യാലയങ്ങൾ തകർക്കുമെന്ന ഭീഷണിയെത്തുടർന്ന് സുരക്ഷ ശക്തമാക്കി. കാര്യാലയങ്ങൾക്ക് മതിയായ സുരക്ഷ ഒരുക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര ചൊവ്വാഴ്ച പറഞ്ഞു. കർണാടകയിലെ നാലെണ്ണം ഉൾപ്പെടെ ആർ.എസ്.എസ് ഓഫീസുകൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തി വാട്‌സ്ആപ്പിൽ സന്ദേശം പ്രചരിപ്പിച്ചതിന് അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു. തമിഴ്നാട് സ്വദേശി സെന്തിൻ എന്നയാളെയാണ് പിടികൂടിയത്.

ഭീഷണി സന്ദേശങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ആർ.എസ്.എസ് കാര്യാലയങ്ങൾക്കും ശക്തമായ സുരക്ഷ ഒരുക്കുമെന്നും ജ്ഞാനേന്ദ്ര പറഞ്ഞു. ഉത്തർപ്രദേശിലെ രണ്ടും കർണാടകയിലെ നാല് ആർ.എസ്.എസ് ഓഫീസുകളും തകർക്കുമെന്നായിരുന്നു ഭീഷണി.

ഉത്തർപ്രദേശിലെ ഒരു വ്യക്തിക്കാ‍ണ് ഇയാൾ സന്ദേശം അയച്ചത്. ഭീഷണി സന്ദേശങ്ങൾ അയക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - After Destruction Threat RSS Offices In Karnataka To Get Security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.