ഗീലാനിയുടെ മകനെ ചോദ്യം ചെയ്യും; എൻ.​െഎ.എ നോട്ടീസ്​ നൽകി

ന്യൂഡൽഹി: താഴ്​വരയിൽ ഭീകരപ്രവർത്തനങ്ങൾക്ക്​ ഫണ്ട്​ നൽകി​യെന്ന കേസിൽ ഹുർറിയത്ത്​ നേതാവ്​ സയ്യിദ്​ അലി ഷാ ഗീലാനിയുടെ മകൻ നഇൗമിനെ എൻ.​െഎ.എ ചോദ്യം ചെയ്യും. ഇതിനായി തിങ്കളാഴ്​ച ഹാജരാകാൻ നോട്ടീസ്​ നൽകി. 

സർജനായ നഇൗം 2010ലാണ്​ പാകിസ്​താനിൽനിന്ന്​ തിരിച്ചെത്തിയത്​. ഇതേ കേസിൽ ഗീലാനിയുടെ മരുമകൻ അൽതാഫ്​ അഹമ്മദ്​ ഷാ എന്ന അൽതാഫിനെ എൻ.​െഎ.എ ഇതിനകം അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. അടുത്ത അനുയായികളായ അയാസ്​ അക്​ബർ, പീർ സെയ്​ഫുല്ല എന്നിവരും അറസ്​റ്റിലാണ്​. തഹ്​രീകെ ഹുർറിയത്തി​​​െൻറ വക്​താവായിരുന്നു അയാസ്​. ഇതിനു പുറമെ മിർവാഇസ്​ ഉമർ ഫാറൂഖി​​​െൻറ സംഘടനാ വക്​താവ്​ ശഹീദുൽ ഇസ്​ലാം, മെഹ്​റജുദ്ദീൻ കൽവാൽ, നഇൗം ഖാൻ, ഫറൂഖ്​ അഹ്​മദ്​ ധർ എന്നിവരെയും അറസ്​റ്റ്​ ചെയ്​തു. റിമാൻറിലാണ്​ ഇവരെല്ലാം. 
അനധികൃതമായി ഫണ്ട്​ നൽകിയെന്ന കേസിൽ മേയ്​ 30നാണ്​ എൻ.​െഎ.എ കേസ്​ രജിസ്​റ്റർ ചെയ്​തത്​. കേസന്വേഷണം കൂടുതൽ കേന്ദ്രങ്ങളിലേക്ക്​ വ്യാപിപ്പിക്കാനാണ്​ നീക്കം. 



 

Tags:    
News Summary - After Geelani, his elder son to be questioned by NIA in connection with funding terror in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.