ഇൻഡിഗോ വിമാനത്തിന്‍റെ എൻജിനിൽ തീപ്പൊരി; അന്വേഷണം പ്രഖ്യാപിച്ച് ഡി.ജി.സി.എ

ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിന്‍റെ എൻജിനിൽ തീപ്പൊരി കണ്ടതിനെത്തുടർന്ന് യാത്ര റദ്ദാക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ. ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട 6ഇ -2131 വിമാനത്തിന്‍റെ എൻജിനുകളിലൊന്നിലാണ് തീപ്പൊരി കണ്ടത്. വെള്ളിയാഴ്ച രാത്രി 10മണിയോടെയാണ് സംഭവം. തുടർന്ന് യാത്ര റദ്ദാക്കുകയും വിമാനം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്നും ഡി.ജി.സി.എ മേധാവി അരുൺ കുമാർ പറഞ്ഞു. സമാന സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

184 യാത്രക്കാരും ഏഴു ജീവനക്കാരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തിയതായി ഇൻഡിഗോ അറിയിച്ചിരുന്നു. വിമാനത്തിന്‍റെ എൻജിനിൽ തീപ്പൊരി വരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

Tags:    
News Summary - After IndiGo flight aborted due to take-off incident, DGCA orders probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.