മുംബൈ: ഒരു വർഷത്തിലേറെക്കാലമായി കോവിഡ് ഭീതിയിൽ കഴിയുന്ന മുംബൈ നിവാസികൾക്ക് സന്തോഷ വാർത്ത. മുംബൈ മഹാനഗരത്തിൽ കണ്ടെയ്ൻമെന്റ് സോണുകളില്ലെന്ന് ബൃഹാൻ മുംബൈ മുനിസിപൽ കോർപറേഷൻ ശനിയാഴ്ച അറിയിച്ചു.
'ഇതെന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ്. കഴിഞ്ഞ കുറേ കാലമായി കണ്ടെയ്ൻമെന്റ് സോണുകളില്ലാത്ത മുംബൈക്കായി നാം പരിശ്രമിക്കുകയായിരുന്നു. ഇന്ന് അത് സാധ്യമായിരിക്കുന്നു' - ബി.എം.സി കമീഷണർ ഇഖ്ബാൽ സിങ് ചഹൽ പറഞ്ഞു.
കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 24 മണിക്കൂറിനിടെ 262 പുതിയ കോവിഡ് കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തത്. 2879 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ശനിയാഴ്ച ആറ് മരണങ്ങൾ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.