മമതയെ പുകഴ്​ത്തിയതിന്​ പിന്നാലെ മുൻ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേറൊ കോൺഗ്രസ്​ വിട്ടു

പനാജി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പുകഴ്​ത്തി മണിക്കൂറുകൾ പിന്നിടുന്നതിന്​ മു​േമ്പ മുൻ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേറൊ കോൺഗ്രസ്​ വിട്ടു. തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന അഭ്യുഹങ്ങൾക്ക്​ ശക്​തി പകർന്നാണ്​ അദ്ദേഹം കോൺഗ്രസുമായുള്ള 40 വർഷം നീണ്ട ബന്ധം അവസാനിപ്പിച്ചത്​.

മഹിള കോൺഗ്രസ്​ ദേശീയ അധ്യക്ഷയായിരുന്ന സുഷ്​മിത ദേബിന്​ ശേഷം കോൺഗ്രസ്​ വിട്ട്​ ടി.എം.സിയിലേക്ക്​ ചേക്കേറുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് ഇദ്ദേഹം​. ത്രിപുരയിൽ സുഷ്​മിതക്ക്​ ടി.എം.​സിയുടെ സുപ്രധാന ചുമതലകൾ നൽകിയിരുന്നു. കോൺഗ്രസ്​ താരതമ്യേന ദുർബലമായിക്കൊണ്ടിരിക്കുന്ന ഗോവയിൽ കടന്നു കയറാനുള്ള ശ്രമത്തിലാണ്​ ആം ആദ്​മി പാർട്ടിയും തൃണമൂലും.

കോൺഗ്രസുകാരനായിരിക്കേ 2019ലെ ത്രിപുര നിയമസഭ തെരഞ്ഞെപ്പിന്‍റെ ചുമതലകൾ വഹിച്ച ഫലേറോയുടെ വരവ്​ വടക്ക്​കിഴക്കൻ സംസ്​ഥാനത്തും പാർട്ടിക്ക്​ ഗുണകരമാകുമെന്നാണ്​ മമതയുടെ കണക്കുകൂട്ടൽ.

തിങ്കളാഴ്ചയാണ്​ ലൂസിഞ്ഞോ ഫലേറൊ മമത ബാനർജിയെ പുകഴ്​ത്തി രംഗത്തെത്തിയത്​. കോൺഗ്രസിൽനിന്ന്​ താൻ ഒരുപാട്​ കഷ്​ടപാടുകൾ അനുഭവിച്ചിട്ടുണ്ടെന്നും ഇപ്പോൾ ഗോവക്കാരുടെ കഷ്​ടതകൾ അവസാനിപ്പിക്കണമെന്നാണ്​ ആഗ്രഹമെന്നും ലൂസിഞ്ഞോ പറഞ്ഞു.നവേലിം മണ്ഡലത്തിലെ എം.എൽ.എ സ്​ഥാനം അദ്ദേഹം രാജിവെച്ചു. രാജിക്കത്ത്​ സ്​പീക്കർ രാജേഷ്​ പട്​നേക്കറിന്​ തിങ്കളാഴ്ച അദ്ദേഹം കൈമാറുകയും ചെയ്​തു. രാജിക്കത്ത്​ കൈമാറിയതിന്​ ശേഷം നൂറോളംവരുന്ന ആളു​കളെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മാന്യമായ നിശബ്​ദത പാലിച്ച്​ എല്ലാം ഞാൻ സഹിച്ചു. ഞാൻ ഇത്രമാത്രം കഷ്​ടപാടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ കോൺഗ്രസിന്​ വോട്ട്​ ചെയ്​ത്​ അധികാരത്തിലെത്തിച്ച ഗോവക്കാരുടെ അവസ്​ഥ ചിന്തിച്ചുനോക്കൂ. ഈ കഷ്​ടപാടുകൾ അവസാനിപ്പിക്കണം. ഗോവയിൽ പുതിയ പ്രഭാതം കൊണ്ടുവരണം' -അദ്ദേഹം പറഞ്ഞു.

സ്​ത്രീ ശാക്തീകരണത്തിന്‍റെയും തെരുവ്​ പോരാളിയുടെയും പ്രതീകമാണ്​ മമത ബാനർജിയെന്ന്​ ലൂസിഞ്ഞോ പറഞ്ഞു. 'സ്​ത്രീ ശാക്തീകരണത്തിന്‍റെയും തെരുവ് പോരാളികളുടെയും പ്രതീകമാണ്​ മമത. വിഭജന ശക്തികളോട്​ പോരാടുകയാണ്​ അവർ. ബി.ജെ.പിക്ക്​ നേരിട്ടുള്ള വെല്ലുവിളിയും അവർ ഉയർത്തുന്നു. ഗോവയിൽ വരാനും ചുമതല ​ഏറ്റെടുക്കാനും ഞാൻ മമതയോ​ട്​ അഭ്യർഥിക്കുന്നു' -ലൂസിഞ്ഞോ കൂട്ടിച്ചേർത്തു.

Tags:    
News Summary - after Praising Mamata Former Goa CM Luizinho Faleiro Quits Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.