ന്യൂഡൽഹി: തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ അധ്യക്ഷൻ രാഹുൽ ഗാന്ധി രാജിയിൽ ഉറച്ച് നിൽക്കുന്ന സാഹചര്യത് തിൽ പ്രതിസന്ധി തീർക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കൂടിക്കാഴ്ച നടത്തുന്നു. ഡൽഹിയിലെ രാഹുലിൻെറ വസത ിയിലാണ് കൂടിക്കാഴ്ച. കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും അഹമ്മദ് പട്ടേല്‍, സച്ചിന്‍ പൈലറ്റ് എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാക്കളെ ഇന്ന് വൈകുന്നേരം രാഹുൽ വസതിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നെഹ്റു കുടുംബത്തിൽ നിന്നും പുറത്തുള്ളയാൾ അധ്യക്ഷ സ്ഥാനത്ത് എത്തണമെന്നാണ് രാഹുലിൻെറ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിൻെറ കനത്ത പരാജയത്തിൻെറ ഉത്തരവാദിത്തം ഏറ്റാണ് രാഹുല്‍ അധ്യക്ഷപദമൊഴിയാന്‍ സന്നദ്ധത അറിയിച്ചത്.
രാജി പ്രവര്‍ത്തക സമിതി ഐക്യകണ്ഠേന തള്ളിയെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം. രാഹുലിനെ പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലും കെ.സി വേണുഗോപാലും ഇന്നലെ നടത്തിയ ശ്രമവും വിഫലമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.