ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ട അന ്ന് വൈകീട്ട് രാഹുൽ ഗാന്ധി എന്താവും ചെയ്തിട്ടുണ്ടാവുക. ഉത്തരവാദിത്തത്തിെൻറ മുൾക ്കിരീടം തലയിൽനിന്ന് മാറ്റി രാഹുൽ നേരെ പോയത് സിനിമ കാണാൻ. അതും തിയറ്ററിൽ. സാധാരണ ക്കാരനെപ്പോലെ തിയറ്ററിലിരുന്ന് പോപ്കോൺ കൊറിച്ച് അടുത്തിരിക്കുന്നവരോട് സംസാരിച്ച് സിനിമ കാണുന്ന രാഹുലിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ് . സുരക്ഷാ സംവിധാനങ്ങളില്ലാതെ, പാര്‍ട്ടി നേതാക്കളുടെ കൂടെയല്ലാതെ രാഹുലിനെ കാണുന്ന അ പൂർവതകൂടിയാണ് ഈ വിഡിയോ.
ആയുഷ്മാൻ ഖുറാന നായകനായ ‘ആർട്ടിക്കിൾ 15’ എന്ന ചിത്രം ഡൽഹി പി.വി.ആർ ചാണക്യയിലെ തിയറ്ററിലാണ് ബുധനാഴ്ച വൈകീട്ട് അദ്ദേഹം കണ്ടത്. അനുഭവ ് സിൻഹയാണ് സംവിധായകൻ. രാജ്യത്തെ ജാതിപ്രശ്നവും അതു ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ത് എങ്ങനെയെന്ന് വിവരിക്കുന്നതുമാണ് സിനിമ.
പാർലമെൻറിൽ രാഷ്ട്രപതിയുടെ നയപ ്രഖ്യാപനസമയത്ത് മൊബൈൽ ഫോണിൽ നോക്കിയിരുന്ന രാഹുലിനെ വിമർശിച്ച സമൂഹമാധ്യമങ്ങൾ രാഹുലിെൻറ സിനിമ കാണലിനെ ഹൃദയത്തോട് ചേർക്കുകയാണ്. ലോക് സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയേറ്റതിനെ തുടർന്നാണ് അധ്യക്ഷനെന്നനിലയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി സ്ഥാനം രാജിവെച്ചത്. എന്നാൽ, രാജി സ്വീകരിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി തയാറായില്ല. തുടർന്നാണ് രാജിക്കത്ത് രാഹുൽ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.