താനെ (മഹാരാഷ്ട്ര): അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ശിയ വിഭാഗം പിന്തുണ പ്രഖ്യാപിച്ചതുപോലെ ഭാവിയിൽ സുന്നി മുസ്ലിംകളും അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. 25ാമത് രാഷ്ട്രീയ കവി സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
തർക്കസ്ഥലത്ത് ക്ഷേത്രം നിർമിക്കണമെന്നും മസ്ജിദ് ലഖ്േനാവിൽ നിർമിക്കാമെന്നും വ്യക്തമാക്കി ഉത്തർപ്രദേശ് ശിയ വഖഫ് ബോർഡ് കഴിഞ്ഞ നവംബറിൽ സുപ്രീംകോടതി മുമ്പാകെ നിർദേശം സമർപ്പിച്ചിരുന്നു.
ജനസംഖ്യ വർധന സംബന്ധിച്ച് പരിശോധന വേണം. ഭൂമി, ജലം തുടങ്ങിയ വിഭവങ്ങൾ പരിമിതമായിക്കൊണ്ടിരിെക്ക ജനപ്പെരുപ്പം നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.