മുംബൈ: ഹിന്ദുമഹാസഭാ സഹസ്ഥാപകൻ വി.ഡി. സവർക്കർക്കെതിരായ കോൺഗ്രസ് പോഷക സംഘടന സേവാദൾ വിമർശനങ്ങളെ അപലപിച്ച് എൻ.സി.പി. സവർക്കറുമായി ആശയപരമായ ഭിന്നതയുണ്ടെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്ന് എൻ.സി.പി നേത ാവ് നവാബ് മാലിക് പറഞ്ഞു.
അധിക്ഷേപിക്കുന്ന രീതിയിലുള്ള ലേഖനങ്ങൾ എഴുതുന്നത് ഒഴിവാക്കണം. ആശയപരമായ ഭിന്നതകൾ സ്വാഭാവികമാണ്. മരിച്ചയാളെ കുറിച്ചുള്ള വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇതുമായി ബന്ധപ്പെട്ട് സേവാദൾ പുറത്തിറക്കിയ ബുക്ലെറ്റ് പിൻവലിക്കണമെന്നും എൻ.സി.പി ആവശ്യപ്പെട്ടു.
സവർക്കർക്കെതിരായ പരാമർശങ്ങളിൽ ശിവസേന അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് എൻ.സി.പിയുടേയും വിമർശനം. സവർക്കർക്ക് ഗോദ്സേയുമായി സ്വവർഗ ലൈംഗിക ബന്ധമുണ്ടെന്നായിരുന്നു സേവാദൾ പുറത്തിറക്കിയ ബുക്ലെറ്റിലെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.