കൊൽക്കത്ത: വിദ്വേഷ പ്രചരണം നടത്തിയതിന് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസെടുത്തു. തൃണമൂൽ കോൺഗ്രസ് വക്താവ് റിജു ദത്തയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മമത ബാനർജിക്കെതിരെ വിദ്വേഷ പരാമർശം പോസ്റ്റ് ചെയ്തതിന് കഴിഞ്ഞ ദിവസം കങ്കണയുടെ അക്കൗണ്ട് ട്വിറ്റർ പിൻവലിച്ചിരുന്നു.
വിദ്വേഷ പ്രചരണം നടത്തുകയും സാമൂദായിക കലാപത്തിന് ആഹ്വാനം നൽകുകയും ചെയ്തതിന് കങ്കണക്കെതിരെ കേസ് ഫയൽ ചെയ്തുവെന്ന് റിജു ദത്ത പറഞ്ഞു.
നേരത്തെ കർഷകരെ അപമാനിച്ചതിന് കർണാടകയിലും കങ്കണക്കെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.