ലക്നോ: യു.പിയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി. ഹൗറ- ജബൽപൂർ ശക്തി പുഞ്ച് എക്സ്പ്രസിെൻറ ഏഴുകോച്ചുകളാണ് പാളം തെറ്റിയത്. ഉത്തർ പ്രദേശിെല സോൻഭദ്രക്ക് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
കൊൽക്കത്തയിൽ നിന്ന് ജബൽപൂരിലേക്ക് വരികയായിരുന്ന ട്രെയിനാണ് സോൻഭദ്രയിലെ ഒബ്ര ഡാമിനു സമീപം പാളം തെറ്റിയത്. 6.25ഒാടു കൂടിയായിരുന്നു സംഭവം. 7.28 ഒാെട എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തി മറ്റു കോച്ചുകളിലേക്ക് കയറ്റി അപകടസ്ഥലത്തു നിന്ന് യാത്ര തിരിച്ചു. വേഗത കുറഞ്ഞായിരുന്നു ട്രെയിൻ സഞ്ചരിച്ചിരുന്നത്. അതാണ് അപകടത്തിെൻറ തീവ്രത കുറക്കാൻ ഇടയായതെന്ന് അധികൃതർ അറിയിച്ചു.
നേരത്തെ, ആഗസ്ത് 19ന് മുസഫർ നഗറിൽ ഉത്കൽ എക്സ്പ്രസ് പാളം തെറ്റി 2പേർ കൊല്ലെപ്പടുകയും 156പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആഗസ്ത് 23ന് ഒൗറിയ ജില്ലയിൽ കൈഫിയാത് എക്സ്പ്രസ് പാളംതെറ്റി 100പേർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.