ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ഡൽഹിയിലെ ചെങ്കോട്ടയിൽ മേയ്തേയി, കുക്കി വിഭാഗങ്ങളുടെ പ്രതിഷേധമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മണിപ്പൂർ കലാപം സംബന്ധിച്ചാവും പ്രതിഷേധം അരങ്ങേറുക.
സർക്കാറിനെതിരായ കൊടികളും പ്ലക്കാർഡുകളും പരിപാടിക്കിടെ പ്രദർശിപ്പിക്കാൻ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരിക്കും പ്രതിഷേധമുണ്ടാവുക. രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
രഹസ്യാന്വേഷണ വിഭാഗങ്ങളുടേയും സുരക്ഷാസേനകളുടേയും മീറ്റിങ്ങിലും ഇന്റലിജൻസ് മുന്നറിയിപ്പ് ആവർത്തിച്ചുവെന്നാണ് റിപ്പോർട്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന് പിന്നാലെ സെപ്റ്റംബറിൽ ജി20 രാജ്യങ്ങളുടെ സമ്മേളനവും നടക്കുന്നുണ്ട്. ഇതിന് മുമ്പ് ഒരു പ്രതിഷേധമുണ്ടായാൽ അത് ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിഛായക്ക് മങ്ങലേൽപ്പിക്കുമെന്നും അതിനാൽ കനത്ത ജാഗ്രത പുലർത്തണമെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.