ആഗ്ര: ഉത്തർപ്രദേശിലെ ആഗ്ര ആശുപത്രിയിലെ കോവിഡ് മരണം സംബന്ധിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് ജില്ല ഭരണകൂടം. പ്രിയങ്ക ആരോപണം പിൻവലിക്കണമെന്ന് ആഗ്ര ജില്ല മജിസ്ട്രേറ്റ് പ്രഭു നരൈൻ കത്തിലൂടെ ആവശ്യപ്പെട്ടു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച് 48 മണിക്കൂറിനിടെ 28 കോവിഡ് ബാധിതർ മരിച്ചുവെന്നും സത്യത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഉത്തർപ്രദേശ് സർക്കാറിൻെറ ശ്രമം ലജ്ജാകരമാണെന്നുമായിരുന്നു പ്രിയങ്കയുടെ ആരോപണം. തിങ്കളാഴ്ചയാണ് പ്രിയങ്ക ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ആഗ്രയിൽ കഴിഞ്ഞ 109 ദിവസത്തിനുള്ളിൽ 1139 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 79 രോഗികളാണ് മരിച്ചതെന്നും 48 മണിക്കൂറിനുള്ളിൽ 28 പേർ മരിച്ചുവെന്ന വിവരം അടിസ്ഥാനരഹിതമാണെന്നും ജില്ല ഭരണകൂടം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.