മഥുര: മഥുര കത്ര കേശവ് ദേവ് േക്ഷത്രത്തിലെ വിഗ്രഹങ്ങൾ ആഗ്ര ജുമാ മസ്ജിദിനടിയിൽ കുഴിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് ശാസ്ത്രീയ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ ഹരജി. സീനിയർ സിവിൽ ജഡ്ജി ജ്യോതി സിങ്ങിെൻറ കോടതിയിൽ അഭിഭാഷകൻ ശൈലേന്ദ്ര സിങ്ങാണ് ലഖ്നോവിലെ അഞ്ചുപേർക്കു വേണ്ടി ഹരജി നൽകിയത്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരെ നിയോഗിച്ച് റേഡിയോളജിക്കൽ പരിശോധന നടത്തണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. 17ാം നൂറ്റാണ്ടിൽ നിർമിച്ച ഷാഹി മസ്ജിദ് മഥുര േക്ഷത്രത്തിന് സമീപത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഇതേ അഭിഭാഷകൻ ഹരജി നൽകിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് പുതിയ ഹരജി.
വാരാണസിയിലെ കാശി വിശ്വനാഥ േക്ഷത്രത്തിന് സമീപത്തെ ഗ്യാൻവാപി മസ്ജിദ്, േക്ഷത്രം കൈയേറിയോ മാറ്റം വരുത്തിയോ നിർമിച്ചതാണോ എന്ന് പരിശോധിക്കാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.