യു.പി: കുട്ടിയെ തലകീഴായി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിൽ ശനിയാഴ്ചയാണ് സംഭവം. വീടിന് പുറത്ത് ആൺകുട്ടിയെ കയർ കൊണ്ട് കെട്ടിത്തൂക്കിയിട്ട് അയൽവാസികളുടെ മുന്നിലായിരുന്നു മർദ്ദനം.
പരിസരവാസികളിലാരൊ പകർത്തിയ 52 സെക്കൻഡ് വരുന്ന വീഡിയൊ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 'അവൻ ഒരു കുട്ടിയാണ്, അവനെ വെറുതെവിടൂ' എന്ന് ഒരാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. സംഭവം ശ്രദ്ധയിൽപെട്ട പൊലീസ് പിതാവിനെ കസ്റ്റഡിയിൽ എടുത്തു. 'ഞങ്ങൾ വീഡിയോ കണ്ടിരുന്നു.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്' പടിഞ്ഞാറൻ ആഗ്രയിലെ പോലീസ് ഉദ്യോഗസ്ഥൻ രവി കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.'ഏകദേശം മൂന്ന്-നാല് ദിവസം മുമ്പ്, അയാൾ ഭാര്യയുമായി വഴക്കിട്ടു, തുടർന്ന് സഹോദരിയുടെ വീട്ടിലേക്ക് പോയി. അദ്ദേഹത്തിന് മൂന്ന് മക്കളുണ്ട്. വീഡിയോയിൽ കാണുന്നയാൾ മൂത്തമകനാണ്'.
തങ്ങൾ പ്രതിയെ ചോദ്യം ചെയ്തതായും കുറ്റം സമ്മതിച്ചിട്ടില്ലെന്നും മദ്യലഹരിയിലാണ് മർദനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.പി തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 330 കിലോമീറ്റർ അകലെയാണ് ആഗ്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.