ലഖ്നോ: സർക്കാറിെൻറ പുതിയ കാർഷിക പരിഷ്കരണങ്ങൾവഴി കർഷകർക്ക് വിപണിയുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയുമെന്നും ഇടത്തട്ടുകാരെ ഒഴിവാക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
വാരാണസിയിലെ 30 വികസന പദ്ധതികൾ വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വനിധി പദ്ധതിയനുസരിച്ച് കർഷകർക്ക് വസ്തു കാർഡ് നൽകുമെന്നും അതുപയോഗിച്ച് അവർക്ക് ബാങ്ക് വായ്പയെടുക്കാനാവും. അതോടൊപ്പം കർഷകരുടെ സ്വത്ത് തട്ടിെയടുക്കുന്ന ഏർപ്പാട് നിർത്തുകയും ചെയ്യാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
വാരാണസിയിൽ എല്ലാ മേഖലയിലും വികസനം നടക്കുന്നു. ഇനി മുതൽ പൂർവാഞ്ചലിലെ കർഷകർക്ക് ഡൽഹിയിൽ പോയി ജോലിയെടുക്കേണ്ടതില്ല. കോവിഡ്് കാലത്തും കഠിനാധ്വാനം ചെയ്ത കർഷകരെ അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.