ന്യൂഡൽഹി: കാർഷിക ഉത്പന്നങ്ങൾക്ക് വില വർധന ആവശ്യെപ്പട്ട് 104 കർഷക സംഘടനകളുടെ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമരം മാധ്യമ ശ്രദ്ധനേടാനുള്ള വേലയാണെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ സിങ് ആരോപിച്ചു. എന്നാൽ സമരത്തെ അവമതിക്കുന്ന തരത്തിൽ കേന്ദ്രമന്ത്രി നടത്തിയ പരാമർശം രൂക്ഷ വിമർശനത്തിന് ഇടയാക്കി. മന്ത്രിയുടെത് അനവസരത്തിലുള്ള പരാമർശമാണെന്ന് കോൺഗ്രസ് വിമർശിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാല ഖട്ടറും സമരം െചയ്യുന്ന കർഷകരെ പരിഹസിച്ചു. ഒരു പ്രശ്നവും ഇവിെടയില്ലെന്നും കർഷക സമരം അനാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാർഷികോൽപ്പന്നങ്ങൾ വിൽക്കുന്നില്ലെങ്കിൽ കർഷകർക്ക് തന്നെയായിരിക്കും നഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സമരം ശക്തിപ്പെട്ടതോടെ ഡൽഹി അടക്കമുള്ള നഗരങ്ങളിൽ പഴങ്ങൾക്കും പച്ചക്കറികൾക്കും വില കുതിച്ചുയർന്നിട്ടുണ്ട്. എന്നാൽ, സമരക്കാരുമായി ചർച്ച നടത്തുന്നതിന് പകരം എതിർപ്രചാരണവുമായി അതിനെ നേരിടാനാണ് കേന്ദ്ര സർക്കാറിെൻറ ശ്രമം.കർഷകർ അവരുെട ഉത്പന്നങ്ങൾ നാഗരകേന്ദ്രങ്ങളിലേക്ക് അയക്കാൻ വിസമ്മതിച്ചും പാലും പച്ചക്കറികളും റോഡിെലാഴുക്കിയുമാണ് സമരം നടത്തുന്നത്. സമരം രണ്ടാം ദിവസത്തിലേക്ക് കടന്നേതാടെ പാൽ, പഴം, പച്ചക്കറി വിതരണം തടസ്സപ്പെട്ട് ചന്തകൾ അടച്ചു തുടങ്ങി. രാഹുൽ ഗാന്ധി, കമൽനാഥ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് സ്പോൺസർ ചെയ്യുന്ന സമരമാെണന്ന ആേരാപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രംഗത്തുവന്നിരുന്നു.
കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും സ്വാമിനാഥൻ കമ്മിറ്റി ശിപാർശകൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ‘രാഷ്ട്രീയ കിസാൻ മഹാസംഘ്’ ആണ് 10 ദിവസത്തെ സമരത്തിന് ആഹ്വാനം ചെയ്തത്. 10 ലക്ഷത്തോളം കർഷകർ അംഗങ്ങളായുള്ള ‘കക്കാജി’ എന്നറിയപ്പെടുന്ന ശിവകുമാർ ശർമയുടെ നേതൃത്വത്തിലുള്ള ഭാരതീയ കിസാൻ മസ്ദൂർ സംഘ് ആണ് സമരരംഗത്തുള്ള സംഘടനകളിൽ ഏറ്റവും ശക്തമായത്. ഭരതീയ കിസാൻ യൂനിയെൻറ പഞ്ചാബ്, ഹരിയാന ഘടകങ്ങളും സമരത്തിനൊപ്പമുണ്ട്. കർഷക മുന്നേറ്റം, ദേശീയ കർഷക സമാജം, മലനാട് കർഷക രക്ഷാസമിതി, കർഷക സേന എന്നിങ്ങനെ നാല് കർഷക സംഘടനകളാണ് കേരളത്തിൽനിന്ന് ഇതുവരെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.