ജയ്പൂർ: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിൽ വീണ്ടും'റിസോർട്ട് രാഷ്ട്രീയം' നടപ്പാക്കുന്നതായി റിപ്പോർട്ട്. പാർട്ടി എം.എൽ.എ മാരെ ബി.ജെ.പി സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാൽ ഇവരെ ഉദയ്പൂർ ഹോട്ടലിലേക്ക് മാറ്റാൻ കോൺഗ്രസ് തീരുമാനിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. എല്ലാ എം.എൽ.എമാരോടും ഉദയ്‌പൂരിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചിലർ ഇന്നും ബാക്കിയുള്ളവർ നാളെയും ഉദയ്പൂരിൽ എത്തുമെന്നും അവർ പറഞ്ഞു.
അശോക് ഗെഹ്ലോട്ട് സർക്കാരിലെ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന മറ്റ് സ്വതന്ത്ര എം.എൽ.എമാരെയും റിസോർട്ടിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. ഒരു മാസം മുമ്പ് കോൺഗ്രസിന്‍റെ ചിന്തൻ ശിബിർ നടത്തിയ റിസോർട്ടിലേക്ക് ഇവരെ മാറ്റുമെന്നാണ് കരുതുന്നത്. ജൂൺ പത്തിന് നടക്കുന്ന നാല് സീറ്റുകളിലേക്കുള്ള രാജ്യസഭാതിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയസാധ്യതയുള്ളത്. കഴിഞ്ഞ ദിവസം ബി.ജെ.പി പിന്തുണയോടെ മാധ്യമ മുതലാളിയും എസ്സൽ ഗ്രൂപ്പ് മേധാവിയുമായ സുഭാഷ് ചന്ദ്ര സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് കോൺഗ്രസിന് വെല്ലുവിളി ഉയർത്തിയിരുന്നു.
രണ്ട് വർഷം മുമ്പ് മുൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ സംസ്ഥാനത്ത് കലാപം നടത്തിയിരുന്നു. അന്ന് മുതൽ രാജസ്ഥാന്‍ കോൺഗ്രസിൽ അനിശ്ചിതത്വങ്ങളും റിസോർട്ട് രാഷ്ട്രീയവും മുറ പോലെ നടപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.