'പ​ട്ടേൽ സാഹിബ്​ ഒരു വിളക്കുമാടമായിരുന്നു...' ദുഃഖം പങ്കുവെച്ച്​ സിദ്ദു

ന്യൂഡൽഹി: പ്രയാസം അനുഭവിക്കുന്ന സന്ദർഭങ്ങളിൽ ഒരു വിളക്കുമാടമായിരുന്നു അന്തരിച്ച കോൺഗ്രസ്​ നേതാവ്​ അഹ്​മദ്​ പ​ട്ടേലെന്ന്​ മുൻ ക്രിക്കറ്ററും കോൺഗ്രസ്​ നേതാവുമായ നവജ്യോത് സിങ് സിദ്ദു.

''അഹമ്മദ് പട്ടേൽ സാഹബിൻെറ നിര്യാണം രാഷ്ട്രത്തിന് നികത്താനാവാത്ത നഷ്ടമാണ്... മികച്ച രാഷ്ട്രീയക്കാരനും ഗെയിം ചെയിഞ്ചറുമായ അദ്ദേഹത്തിൻെറ വിയോഗം രാഷ്ട്രീയ രംഗത്ത് വലിയ ശൂന്യത സൃഷ്​ടിക്കും. കോൺഗ്രസിനകത്ത്​ ഒരു സ്ഥാപനമായിരുന്നു അദ്ദേഹം. പ്രയാസ​ം നേരിടുന്ന സന്ദർഭങ്ങളിൽ നമ്മളിൽ പലർക്കും ഒരു വിളക്കുമാടം. ദുഃഖിതരായ കുടുംബത്തെ എൻെറ അനുശോചനം അറിയിക്കുന്നു'' -അദ്ദേഹം ട്വീറ്റിൽ വ്യക്​തമാക്കി.

Tags:    
News Summary - Ahmed Patel Sahab will be remembered as a light-house -Navjot Singh Sidhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.