ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് സാമ്പത്തിക സമാഹരണം വെല്ലുവിളിയായി നിൽക്കേ, എ.െഎ.സി.സി ട്രഷററായി അഹ്മദ് പേട്ടലിനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. രണ്ടു പതിറ്റാണ്ട് ഇൗ സ്ഥാനത്ത് നെഹ്റു കുടുംബത്തിെൻറ വിശ്വസ്തനായി പ്രവർത്തിച്ച 89കാരനായ മോത്തിലാൽ വോറയെ അഡ്മിനിസ്ട്രേഷൻ വിഭാഗം ജനറൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. മോത്തിലാൽ വോറക്കു വേണ്ടി പുതുതായി സൃഷ്ടിച്ചതാണ് ഇൗ പദവി. മുൻപ്രസിഡൻറ് സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു രാജ്യസഭാംഗമായ അഹ്മദ് പേട്ടൽ. നെഹ്റു കുടുംബത്തിെൻറ ഏറ്റവും വിശ്വസ്തരിലൊരാളാണ് ഗുജറാത്തുകാരനായ അഹ്മദ് പേട്ടൽ. കോൺഗ്രസിലെ തലമുറ മാറ്റത്തിനിടയിലും അഹ്മദ് പേട്ടൽ നേതൃത്വത്തിെൻറ അവിഭാജ്യഘടകമാണെന്ന് തെളിയിക്കുന്നതാണ് പുതിയ പദവി.
69കാരനായ അഹ്മദ് പേട്ടൽ 17 വർഷം സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്നു. രാഹുൽ പ്രസിഡൻറായ ശേഷം പ്രവർത്തക സമിതിയംഗമായി തുടർന്നു. 1996 മുതൽ നാലു വർഷം ട്രഷററായി പ്രവർത്തിച്ചിട്ടുണ്ട്. 89കാരനായ മോത്തിലാൽ വോറ മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയും യു.പി മുൻഗവർണറുമാണ്. നാഗോർ സ്വദേശി. ഇപ്പോൾ ഛത്തിസ്ഗഢിൽനിന്നുള്ള രാജ്യസഭാംഗം.
വിദേശകാര്യ വിഭാഗത്തിെൻറ ചുമതലയിലും മാറ്റം വരുത്തി. ഡോ. കരൺസിങ്ങിനു പകരം ആനന്ദ് ശർമയെ എ.െഎ.സി.സി വിദേശകാര്യ വിഭാഗം അധ്യക്ഷനാക്കി. ലോക്സഭ മുൻസ്പീക്കറും മുൻഉപപ്രധാനമന്ത്രി ജഗ്ജീവൻറാമിെൻറ മകളുമായ മീരാകുമാറിനെ പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവാക്കി. വിപുലമായ പ്രവർത്തക സമിതി അടുത്തിടെ പ്രഖ്യാപിച്ചപ്പോൾ ബിഹാറിൽ നിന്നുള്ള ഇൗ മുതിർന്ന നേതാവിനെ ഉൾപ്പെടുത്തിയിരുന്നില്ല. ബിഹാറിൽനിന്ന് ദലിത് പ്രാതിനിധ്യം ഉറപ്പാക്കുന്നതു കൂടിയാണ് പുതിയ നിയമനം. പ്രവർത്തക സമിതിയിൽ 23 അംഗങ്ങൾ, 19 സ്ഥിരം ക്ഷണിതാക്കൾ, ഒമ്പത് പ്രത്യേക ക്ഷണിതാക്കൾ എന്നിവരുണ്ട്. സി.പി. ജോഷിക്കു പകരം, അസം ഒഴികെ മറ്റു വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ലൂസിഞ്ഞോ ഫലേറിയോയെ നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.