കോയമ്പത്തൂർ: കാവേരി ജലപരിപാലന ബോർഡ് രൂപീകരിക്കണമെന്നാവശ്യെപ്പട്ട് അണ്ണാ ഡി.എം.കെ നടത്തിയ നിരാഹാര സമരത്തിനിടെ ക്ഷീണമകറ്റാൻ പ്രവർത്തകർ കഴിച്ചത് ബിരിയാണിയും മദ്യവും.
വെല്ലൂർ, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിലെ പാർട്ടി പ്രവർത്തകരാണ് നിരാഹാരമിരിക്കുന്നതിനിടെ ബിരിയാണി കഴിക്കാൻ വേണ്ടി മുങ്ങിയത്. പ്രവർത്തകർ ആദ്യം മദ്യപിക്കുകയും പിന്നീട് ബിരിയാണി കഴിക്കുകയും ചെയ്യുന്നതിെൻറ വിഡിയോ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടു. പാർട്ടി ലോഗോ പതിച്ച ടാഗും ധരിച്ചാണ് പ്രവർത്തകർ ബിരിയാണി കഴിച്ചത്.
കാവേരി ജലപരിപാലന ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിെല എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയായിരുന്ന അണ്ണാ ഡി.എം.കെ നിരാഹാരം പ്രഖ്യാപിച്ചത്. തമിഴ്നാട്ടിെല എല്ലാ ജില്ലകളിലും സമരം നടന്നിരുന്നു. മന്ത്രിസഭാംഗങ്ങളും മറ്റു നേതാക്കളും പ്രവർത്തകരും സമരത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.