മുഖ്യമന്ത്രി സ്ഥാനാർഥി എടപ്പാടി തന്നെയെന്ന് എ.ഐ.എ.ഡി.എം.കെ

ചെന്നൈ: എടപ്പാടി കെ. പളനിസ്വാമിയെ തമിഴ്നാട് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിച്ച് എ.ഐ.എ.ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി. വരുന്ന ഏപ്രിൽ, മെയ് മാസങ്ങളിൽ തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പാർട്ടിയെ അധികാരത്തിലേറ്റുന്നതിന് വേണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് പളനിസ്വാമിക്കും ഒ.പന്നീര്‍ സെല്‍വത്തിനും പാര്‍ട്ടി അധികാരം നല്‍കി. ഈ രണ്ട് നേതാക്കളും കൂട്ടായാണ് സഖ്യങ്ങളും സീറ്റ് വിതരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുക.

പാര്‍ട്ടിയെ നയിക്കാന്‍ 11 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ കൗണ്‍സില്‍ രൂപീകിച്ചു. പളനിസ്വാമിയെ വിമര്‍ശിച്ച ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്റെ പ്രസ്താവന യോഗം അപലപിച്ചു. കുടുംബവാഴ്ചയെ ജനം അംഗീകരിക്കില്ല എന്നതിന്‍റെ തെളിവാണ് എ.ഐ.എ.ഡി.എം.കെയെ കഴിഞ്ഞ രണ്ട് തവണയും ജനങ്ങൾ വിജയിപ്പിച്ചതെന്നും യോഗം വിലയിരുത്തി. ഇത്തവണയും ജനം ഡി.എം.കെയെ അംഗീകരിക്കില്ലെന്നും പാർട്ടി വക്താവ് അഭിപ്രായപ്പെട്ടു.   

Tags:    
News Summary - AIADMK endorses Palaniswami as CM candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.