ചെന്നൈ: പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ അടിമകളാണ് എ.ഐ.എ.ഡി.എം.കെ സർക്കാറെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എ.ഐ.എ.ഡി.എം.കെക്കും ബി.ജെ.പിക്കുമെതിരെ സ്റ്റാലിൻ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്.
തമിഴ്നാട്ടിൽ ബി.ജെ.പി തുടച്ചുനീക്കപ്പെട്ട പാർട്ടിയാകും. ഒരു എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥിപോലും ഈ തെരഞ്ഞെടുപ്പിൽ ജയിക്കില്ല. ഏതെങ്കിലും ഒരു എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി ജയിച്ചാൽ അവർ ബി.ജെ.പി എം.എൽ.എയാകുമെന്നും സ്റ്റാലിൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും എടപ്പാടി കെ. പളനിസ്വാമിയും ജനങ്ങളോട് നുണ പറയുന്നുവെന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. അതിലൊന്നാണ് എയിംസ് പ്രഖ്യാപനം. 2015 മോദി എയിംസ് പ്രഖ്യാപിച്ചു, എന്നാൽ ഇപ്പോൾപോലും അത് നടപ്പാക്കിയിട്ടില്ല -സ്റ്റാലിൻ പറഞ്ഞു.
മധുരയിൽ എയിംസിനായി എത്ര തുകയാണ് വകയിരുത്തിയതെന്ന് കേന്ദ്രം ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. '2015ലെ എയിംസ് പ്രഖ്യാപനത്തിനുശേഷം 2019ൽ മോദി തറക്കല്ലിട്ടു. മധുരയിലെ എയിംസ് നിർമാണത്തിന് ഒരു തുക പോലും ഇതുവരെ വകയിരുത്തിയിട്ടില്ല. ഇതേക്കുറിച്ച് ചോദിക്കുേമ്പാൾ ജപ്പാനിൽ നിന്ന് തുക തേടിയതായാണ് മറുപടി. ഇന്ത്യ ജപ്പാനിലാണോ അതോ തമിഴ്നാട് ഇന്ത്യയിലല്ലേ? -സ്റ്റാലിൻ ചോദിച്ചു.
തമിഴ്നാട്ടിൽ കനത്ത തെരഞ്ഞെടുപ്പ് പോരാട്ടമാണ് നടക്കുന്നത്. എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും തമ്മിലാണ് പ്രധാനമത്സരം. ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ്. 234 നിയമ സഭ മണ്ഡലങ്ങളിലേക്കാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.