ചെന്നൈ: തമിഴ്നാട്ടിൽ വോട്ടിന് പണം നൽകിയ അണ്ണാ ഡി.എം.കെ നേതാവ് കാമറയിൽ കുടുങ്ങി. ചേപ്പാക്കം- തിരുവല്ലിക്കേണി നിയമസഭാ മണ്ഡലത്തിലാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്തത്. ഒരു വോട്ടർക്ക് 500 രൂപാ വീതം അണ്ണാ ഡി.എം.കെ ന്യൂനപക്ഷ വിഭാഗം ഉപാധ്യക്ഷൻ ബഷീർ വിതരണം ചെയ്യുന്നതിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. മണ്ഡലത്തിലെ വോട്ടർമാരുടെ ഐ.ഡി കാർഡ് പരിശോധിക്കുന്ന നേതാവ് പണം കൈമാറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
വിഡിയോ പ്രചരിച്ചതിന് പിന്നാലെ ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിന്‍റെ മകനും മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ഉദയനിധി സ്റ്റാലിൻ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. സിനിമ താരം ഉദയനിധി സ്റ്റാലിൻ സ്ഥാനാർഥിയായതോടെ ചേപ്പാക്കം മണ്ഡലം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
ബുധനാഴ്ച ശ്രീവില്ലിപുത്തൂർ മണ്ഡലത്തിൽ വിതരണം ചെയ്യാൻ നിയമവിരുദ്ധമായി കൊണ്ടു വന്ന 3.21 കോടി രൂപ തെരഞ്ഞെടുപ്പ് കമീഷന്‍റെ ഫ്ലൈയിങ് സ്ക്വാഡ് പിടിച്ചെടുത്തിരുന്നു.
234 അംഗ തമിഴ്നാട് നിയമസഭയിലേക്ക് ഏപ്രിൽ ആറിനാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് രണ്ടിന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.