അണ്ണാ ഡി.ഐ.കെ വിമത ശശികല പുഷ്പയുടെ ഭർത്താവ് അറസ്റ്റിൽ

ചെന്നൈ: ജയലളിതയുടെ തോഴി ശശികലക്കെതിരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അണ്ണാ ഡി.എം.കെ വിമത ശശികല പുഷ്പയുടെ ഭർത്താവ് അറസ്റ്റിൽ. ലിംഗേശ്വര്‍ തിലകനെയാണ് രാവിലെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. ജയലളിതയുടെ പിന്‍ഗാമിയായി തോഴി ശശികലയുടെ കടന്നുവരവിന് കളമൊരുക്കാന്‍ അണ്ണാ ഡി.എം.കെ എക്സിക്യൂട്ടിവ്-ജനറല്‍ കൗണ്‍സില്‍ യോഗങ്ങള്‍ ചേരാനിരിക്കെയാണ് നാടകീയ നീക്കമുണ്ടായത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ശശികലപുഷ്പ എം.പിയുടെ നാമനിര്‍ദേശപത്രികയുമായി ബുധനാഴ്ച റോയപ്പേട്ട അണ്ണാ ഡി.എം.കെ ആസ്ഥാനത്തെത്തിയ ലിംഗേശ്വര്‍ തിലകനെ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദിച്ചിരുന്നു. 20 പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയ ലിംഗേശ്വറെ രക്ഷിച്ച് റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പൊലീസാണ്.

അനധികൃത സ്വത്ത് സമ്പാദനക്കേസിലെ രണ്ടാം പ്രതിയായ ശശികല അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയാകരുതെന്നാണ് ശശികല പുഷ്പയുടെ ആവശ്യം. നിയമപരമായി  പുറത്താക്കാത്ത സാഹചര്യത്തില്‍ താനിപ്പോഴും പാര്‍ട്ടി അംഗമാണെന്നാണ് ശശികല പുഷ്പയുടെ അവകാശം. ഡല്‍ഹി വിമാനത്താവളത്തില്‍ ഡി.എം.കെ എം.പി തിരുച്ചി ശിവയെ തല്ലിയതിന്‍െറ പേരില്‍ ജയലളിതയാണ് ശശികല പുഷ്പയെ പുറത്താക്കിയത്.

 

 

Tags:    
News Summary - AIADMK Rebel MP Sasikala Pushpa's Husband Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.