ഐസോൾ: രാജ്യത്ത് ഏറ്റവുമധികം എയ്ഡ്സ് രോഗികൾ മിസോറമിൽ. 17,897 പേരാണ് സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതർ. ഓരോ ദിവസവും ഒമ്പതുപേർ എയ്ഡ്സ് രോഗികളായി മാറുന്നു. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പുറത്തുവിട്ട കണക്കിലാണ് ഈ വിവരം.
25-34 പ്രായപരിധിയിൽ വരുന്നവരിൽ 42 ശതമാനത്തിലേറെ പേരും എച്ച്.ഐ.വി പോസിറ്റിവാണ്. ആകെ 10 ലക്ഷം പേരുള്ള മിസോറം രാജ്യത്തെ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം കൂടിയാണ്. 2018-19ൽ 2,557 പേർ എയ്ഡ്സ് രോഗികളായി. ആകെ എയ്ഡ്സ് രോഗികളിൽ 6,069 പേർ സ്ത്രീകളാണ്.
നേരേത്ത മയക്കുമരുന്നിന് അടിമകളായവരിലും ലൈംഗികത്തൊഴിലാളികളിലുമാണ് എയ്ഡ്സ് കൂടുതലായി കണ്ടെത്തിയിരുന്നതെങ്കിൽ ഇപ്പോൾ സമൂഹത്തിലെ ഉയർന്ന തട്ടിലുള്ളവരിലും എയ്ഡ്സ് ബാധിതരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.