ഇൻട്രാ നേസൽ വാക്സിൻ പരീക്ഷണം ആരംഭിച്ചു

ന്യൂഡൽഹി: രാജ്യത്ത് കോവിഡിനെതിരായ ഇൻട്രാ നേസൽ വാക്സിന്‍റെ പരീക്ഷണം എയിംസിൽ ആരംഭിച്ചു. ഭാരത് ബയോടെക് ആണ് നേസൽ വാക്സിൻ നിർമിക്കുന്നത്. കോവാക്സിന്‍റെയോ കോവിഷീൽഡിന്‍റെയോ രണ്ട് ഡോസുകളും സ്വീകരിച്ചവർക്കുള്ള ബൂസ്റ്റർ ഡോസായായിരിക്കും നൽകുക.

18 വയസ്​ പൂർത്തിയാക്കുകയും, അഞ്ച് മുതൽ ഏഴ് മാസം മുമ്പ്​ വരെ വാക്സിനേഷൻ പൂർത്തിയായവർക്കുമായിരിക്കും വാക്സിൻ നൽകുകയെന്ന് എയിംസിലെ സെന്‍റർ ഫോർ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസർ ഡോ. സഞ്ജയ് റായ് അറിയിച്ചു.

ഭാരത് ബയോടെക് നിർമിച്ച ബി.ബി.വി154 എന്ന വാക്സിനാണ് പരീക്ഷണ അനുമതി ലഭിച്ചിരിക്കുന്നത്. ജനുവരിയിലാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കിന്‍റെ നേസൽ വാക്സിന്‍റെ പരീക്ഷണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.

ഓരോ ഡോസിലും 0.5 മില്ലി അടങ്ങിയിരിക്കുന്ന ഇൻട്രാനാസൽ വാക്സിൻ പരീക്ഷണം രാജ്യത്തെ ഒൻപത് സ്ഥലങ്ങളിലായിരിക്കും നടക്കുക. അഹമ്മദാബാദ് (ഗുജറാത്ത്), ഡൽഹി എയിംസ്, പട്ന എയിംസ് , ഓയ്സ്റ്റർ ആൻഡ് പേൾസ് ഹോസ്പിറ്റൽ-പൂനെ, ബി.ഡി ശർമ്മ പോസ്റ്റ്ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് റോഹ്താക് (ഹരിയാന), ആചാര്യ വിനോബ ബാവെ റൂറൽ ആശുപത്രി, ജീവൻ രേഖ ആശുപത്രി ബെലഗാവി, റാണ ആശുപത്രി-ഖോരക്പൂർ, പ്രഖാർ ഹോസ്പിറ്റൽ ഉത്തർ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും വാക്സിനേഷൻ ക്യാമ്പുകൾ നടക്കുക. 

Tags:    
News Summary - AIIMS began booster dose trial run of Intranasal vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.