ന്യൂഡല്‍ഹി: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വൈദ്യപരിശോധന റിപ്പോര്‍ട്ട് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) തമിഴ്നാട് സര്‍ക്കാറിന് കൈമാറി. എയിംസ് ഡോക്ടര്‍മാര്‍ അഞ്ചുവട്ടം ചെന്നൈ സന്ദര്‍ശിച്ചപ്പോഴുള്ള ജയയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിശകലനമാണ് റിപ്പോര്‍ട്ടിലുള്ളത്.
ഒൗദ്യോഗിക രേഖകള്‍ക്കായി തമിഴ്നാട് സര്‍ക്കാര്‍ എയിംസ് സംഘത്തിന്‍െറ സന്ദര്‍ശന റിപ്പോര്‍ട്ടുകള്‍ തേടുകയായിരുന്നെന്ന് എയിംസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. ശ്രീനിവാസ് പറഞ്ഞു. രേഖകള്‍ തമിഴ്നാട് സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണന് ശ്രീനിവാസ് കൈമാറി. ജയയുടെ മരണത്തെപ്പറ്റി ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ എയിംസിന്‍െറ റിപ്പോര്‍ട്ട് തേടിയത്. ജയലളിതക്ക് ലഭിച്ച ചികിത്സ സംബന്ധിച്ച് മുന്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം സംശയമുന്നയിച്ചത് തമിഴ്നാട് സര്‍ക്കാര്‍ തള്ളിയിരുന്നു. ജയയുടെ മരണം സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷകക്ഷിയായ ഡി.എം.കെയും മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.