ബംഗളൂരു: തെരഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ കോൺഗ്രസിന് അനുകൂലമായ അടിയൊഴുക്കുണ്ടെന്ന് രാഹുൽ ഗാന്ധി. എന്നാൽ 150 സീറ്റുകളിലെങ്കിലും പാർട്ടിയുടെ വിജയം നേതാക്കൾ ഉറപ്പാക്കണമെന്നും എങ്കിൽ മാത്രമേ അടുത്ത സർക്കാറിനെ അഴിമതിക്കാരായ ബി.ജെ.പി മോഷ്ടിക്കാതിരിക്കൂവെന്നും അദ്ദേഹം സംസ്ഥാന നേതാക്കളെ ഓർമിപ്പിച്ചു.
വിവിധ സ്ഥാപനങ്ങളിൽ വിദ്വേഷവും അതിക്രമവും ആക്രമണങ്ങളും നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആർ.എസ്.എസിൽ നിന്നും ബി.ജെ.പിയിൽ നിന്നും മുക്തമാക്കുകയെന്ന ആശയം നടപ്പാക്കാൻ പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്വേഷവും അക്രമവും നടത്തുന്ന ബി.ജെ.പി രാജ്യത്തോട് ചെയ്യുന്നതെന്താണെന്ന് നമുക്കറിയാം. കാര്യങ്ങൾ എല്ലാവർക്കും കാണാവുന്നതാണ്. - ഇന്ദിരാഗാന്ധി ഭവൻ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
കർണാടകയിൽ നാം തെരഞ്ഞെടുപ്പ് നേരിടാൻ പോവുകയാണ്. ഇവിടെ കോൺഗ്രസിനനുകൂലമായി അടിയൊഴുക്കുണ്ടെന്നതിൽ സന്തോഷമുണ്ട്. ഈ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിക്കുമെന്ന് ഉറപ്പുണ്ട്. പാർട്ടി നേതാക്കൾക്കിടയിൽ ഐക്യം കാണുന്നതിൽ സന്തോഷമുണ്ട്. ഭാരത് ജോഡോ യാത്രയിൽ കർണാടകയിലെ എല്ലാ നേതാക്കളെയും കണ്ടിരുന്നു. നേരിയ വിജയം കർണമാടകയിൽ ഗുണം ചെയ്യില്ല. 150 സീറ്റുകളിലെങ്കിലും വിജയം ഉറപ്പാക്കണം. കാരണം ബി.ജെ.പി അഴിമതിക്കാരായ സംഘടനയാണ്. കർണാടകയിലെ ജനങ്ങളിൽ നിന്ന് കൊള്ളയടിച്ച വൻതുക ബി.ജെ.പിയുടെ കൈയിലുണ്ട്. അതുവെച്ച് അവർ അടുത്ത സർക്കാറിനെ മോഷ്ടിക്കാൻ ശ്രമിക്കും. -രാഹുൽ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.