മുംബൈ: മുസ്ലിം സംവരണ ആവശ്യവുമായി മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിൽ അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമിൻ നടത്താനിരുന്ന റാലിക്ക് മഹാരാഷ്ട്ര സർക്കാർ അനുമതി നിഷേധിച്ചു. ശനിയാഴ്ച മുംബൈയിലെ എം.എം.ആർ.ഡി.എ മൈതാനത്താണ് റാലി തീരുമാനിച്ചത്.
എന്നാൽ, കോവിഡും ത്രിപുര കലാപത്തിെൻറ പേരിൽ മാലേഗാവ്, നാന്ദഡ്, അമരാവതി എന്നിവിടങ്ങളിലുണ്ടായ സംഘർഷവും കണക്കിലെടുത്താണ് സർക്കാർ അനുമതി നിഷേധിച്ചത്. ഇൗയിടെ ഒൗറംഗാബാദ് സന്ദർശനത്തിനിടെയാണ് ഉവൈസി റാലി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.