ഉവൈസിയുടെ പാർട്ടി ജയിച്ചത് ബിഹാറിന്‍റെ സാമൂഹിക ഐക്യത്തിന് ഭീഷണി -ഗിരിരാജ് സിങ്

പാറ്റ്ന: ബിഹാർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയായ എ.ഐ.എം.ഐ.എം വിജയിച്ചത് സാമൂഹിക ഐക്യത്ത ിന് ഭീഷണിയാണെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. മുഹമ്മദലി ജിന്നയുടെ ആശയങ്ങൾ പിന്തുടരുന്ന പാർട്ടിയാണ് എ.ഐ.എം.ഐ .എം എന്നും ഗിരിരാജ് സിങ് ട്വീറ്റിൽ പറഞ്ഞു. എ.ഐ.എം.ഐ.എം സ്ഥാനാർഥി ഖമറുൽ ഹുദയാണ് കിഷൻഗഞ്ച് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത്.

'ബിഹാർ തെരഞ്ഞെടുപ്പിലെ ഏറ്റവും അപകടകരമായ ഫലം കിഷൻഗഞ്ചിലെയാണ്. ജിന്നയുടെ ആശയങ്ങൾ പിന്തുടരുന്ന പാർട്ടി ദേശീയ ഗീതത്തെ എതിർക്കുന്നവരാണ്. ബിഹാറിന്‍റെ സാമൂഹിക ഐക്യം ഇതോടെ ഭീഷണി നേരിടുകയാണ്. ബിഹാറിലെ ജനങ്ങൾ ഭാവിയെക്കുറിച്ച് ചിന്തിക്കണം' -ഗിരിരാജ് സിങ് ട്വീറ്റ് ചെയ്തു.

ബി.ജെ.പിയുടെ സ്വീതി സിങ്ങിനെ പതിനായിരത്തിലേറെ വോട്ടിനാണ് ഖമറുൽ ഹുദ പരാജയപ്പെടുത്തിയത്.

ബിഹാർ നിയമസഭയിലേക്കുള്ള എ.ഐ.എം.ഐ.എമ്മിന്‍റെ ആദ്യ പ്രതിനിധിയാണ് ഖമറുൽ ഹുദ. ലോക്സഭ തെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല.

Tags:    
News Summary - AIMIM’s victory ‘dangerous’ for Bihar: Giriraj Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.