മിഗ് 21 ഒറ്റക്ക് പറപ്പിച്ച് ധനോവ

ന്യൂഡല്‍ഹി: ഒറ്റക്ക് യുദ്ധവിമാനം പറപ്പിച്ച് വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ. സാധാരണ വ്യോമസേന മേധാവികള്‍ തനിച്ച് യുദ്ധവിമാനം പറത്തുന്ന പതിവില്ല. പുതിയ മേധാവി അതാണ് തെറ്റിച്ചത്. രാജസ്ഥാനിലെ ഉത്തര്‍ലായിലെ സൈനിക കേന്ദ്രത്തില്‍ പരിശോധനക്കത്തെിയപ്പോഴായിരുന്നു സംഭവം.

ഇന്ത്യന്‍ വ്യോമസേനയിലെ ഏറ്റവും പഴയ പോര്‍വിമാന ശ്രേണിയിലെ മിഗ് 21 ആണ് ധനോവ പറത്തിയത്. കാര്‍ഗില്‍ യുദ്ധകാലത്ത് മഞ്ഞുമലകളില്‍ ഇതേ യുദ്ധവിമാനം പറത്തി നിരവധി ആക്രമണം നടത്തിയിട്ടുണ്ട് അദ്ദേഹം.  കാർഗിർ സേവനത്തിന്​ യുദ്ധ സേവാ മെഡലും ധനോവ നേടിയിരുന്നു. 

Tags:    
News Summary - Air Force Chief BS Dhanoa Flies MIG-21 Fighter Solo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.