ന്യൂഡൽഹി/അഞ്ചരക്കണ്ടി/അഞ്ചൽ: വ്യോമസേന വിമാനം തകർന്നുവീണ് കൊല്ലപ്പെട്ട മൂന്ന് മലയാളികളടക്കം 13 പേരിൽ ആറുപ േരുടെ മൃതദേഹം കണ്ടെത്തി. കണ്ണൂർ അഞ്ചരക്കണ്ടി കുഴിമ്പാലോട് മെട്ട സ്വദേശി കോർപറൽ എൻ.കെ. ഷരിൻ (25), കൊല്ലം അഞ്ചല ്‍ സ്വദേശി സര്‍ജൻറ് അനൂപ് കുമാർ എന്നിവരുടെ മൃതദേഹങ്ങളും ഇതിൽപ്പെടും. ബാക്കി ഏഴുപേരുടെ മൃതദേഹ ഭാഗങ്ങളും ലഭിച ്ചു. അപകടം നടന്ന് 17ാം ദിവസമാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. ഈ മാസം മൂന്നിന് അസമിലെ ജോർഹട്ടിൽനിന്ന് അരുണാ ചൽപ്രദേശിലെ മേച്ചുക്കയിലേക്ക് പറന്ന എ.എൻ-32 വിമാനമാണ് 12,000 അടി ഉയരത്തിലുള്ള മലമുകളിൽ തകർന്നുവീണത്. മൃതദേഹങ്ങൾ ജോർഹട്ടിൽ കൊണ്ടുവന്നശേഷം ബന്ധുക്കൾക്ക് എത്തിക്കുമെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു.
ഷരിെൻറ മൃതദേഹം വ്യാഴാഴ്ച രാത്രി 8.30ഓടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച് അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കുഴിമ്പാലോട് വിദ്യാവിനോദിനി എൽ.പി സ്കൂളിന് സമീപത്തെ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
അനൂപ് കുമാറിെൻറ മൃതദേഹം ജോഹര്‍ട്ട് വ്യോമസേന ബേസ് ക്യാമ്പിലെത്തിച്ചതായി വ്യോമസേന അധികൃതർ അറിയിച്ചുവെന്ന് ആലഞ്ചേരിയിലെ ബന്ധുക്കൾ പറഞ്ഞു.
മരിച്ച 13 പേരിൽ എട്ടുപേർ വൈമാനികരും ബാക്കിയുള്ളവർ മറ്റ് സേനാവിഭാഗങ്ങളിലുള്ളവരുമായിരുന്നു. ഷരിനും അനൂപ് കുമാറിനും പുറമെ തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശി സ്ക്വാഡ്രൻ ലീഡർ വിനോദാണ് മരിച്ച മലയാളി. ജി.എം. ചാൾസ്, എൽ.എ.ആർ. ഥാപ, എം.കെ. ഗാർഗ്, ആശിഷ് തൻവർ, സുമിത് മൊഹന്തി, കെ.കെ. മിശ്ര, എസ്.കെ സിങ്, പങ്കജ്, രാജേഷ് കുമാർ, പുട്ടലി എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവർ.
അപകടത്തെതുടർന്ന് നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ 10ാം ദിവസമാണ് വിമാനം വീണ സ്ഥലം തിരിച്ചറിഞ്ഞത്. രക്ഷാപ്രവർത്തനം നടത്തിയ എം.ഐ-17, ചീറ്റ, എ.എൽ.എച്ച് തുടങ്ങിയ ഹെലികോപ്ടറുകൾക്ക് പ്രതികൂല കാലാവസ്ഥ മൂലം ദിവസങ്ങളോളം അപകടസ്ഥലത്ത് എത്തിപ്പെടാൻ കഴിഞ്ഞിരുന്നില്ല. 200ഓളം തവണ വിമാനങ്ങളും കോപ്ടറുകളും എ.എൻ-32 വിമാനം തകർന്ന സ്ഥലത്തേക്ക് പറന്നതായി വ്യോമസേന അറിയിച്ചു. ബ്ലാക്ബോക്സും കോക്പിറ്റ് ശബ്ദ റെക്കോഡറും നേരത്തെ കണ്ടുകിട്ടിയിരുന്നു. ഇത് പരിശോധിച്ച് അപകടകാരണം കണ്ടെത്താൻ സമയമെടുക്കുമെന്ന് വ്യേമസേന വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.