Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.എൻ-32 വിമാനദുരന്തം:...

എ.എൻ-32 വിമാനദുരന്തം: ആറു മൃതദേഹം കണ്ടുകിട്ടി; ഏഴുപേരുടെ ശരീരഭാഗങ്ങളും

text_fields
bookmark_border
airforce-fligh-crash
cancel

ന്യൂഡൽഹി/അഞ്ചരക്കണ്ടി/അഞ്ചൽ: വ്യോമസേന വിമാനം തകർന്നുവീണ്​ കൊല്ലപ്പെട്ട മൂന്ന്​ മലയാളികളടക്കം 13 പേരിൽ ആറുപ േരുടെ മൃതദേഹം കണ്ടെത്തി. കണ്ണൂർ അഞ്ചരക്കണ്ടി കുഴിമ്പാലോട് മെട്ട സ്വദേശി കോർപ​റൽ എൻ.കെ. ഷരി​​ൻ​ (25), കൊല്ലം അഞ്ചല ്‍ സ്വദേശി സര്‍ജൻറ്​ അനൂപ് കുമാർ എന്നിവരുടെ മൃതദേഹങ്ങളും ഇതിൽപ്പെടും. ബാക്കി ഏഴുപേരുടെ മൃതദേഹ ഭാഗങ്ങളും ലഭിച ്ചു. അപകടം നടന്ന്​ 17ാം ദിവസമാണ്​ മൃതദേഹങ്ങൾ കണ്ടെത്തുന്നത്​​. ഈ മാസം മൂന്നിന്​ അസമിലെ ജോർഹട്ടിൽനിന്ന്​ അരുണാ ചൽപ്രദേശിലെ മേച്ചുക്കയിലേക്ക്​ പറന്ന എ.എൻ-32 വിമാനമാണ്​​ 12,000 അടി ഉയരത്തിലുള്ള മലമുകളിൽ തകർന്നുവീണത്​. മൃതദേഹങ്ങൾ ജോർഹട്ടിൽ കൊണ്ടുവന്നശേഷം ബന്ധുക്കൾക്ക്​ എത്തിക്കുമെന്ന്​​ വ്യോമസേന വൃത്തങ്ങൾ അറിയിച്ചു.

ഷരി​​െൻറ മൃതദേഹം വ്യാഴാഴ്ച രാത്രി 8.30ഓടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച്​ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ഒമ്പതിന്​ കുഴിമ്പാലോട് വിദ്യാവിനോദിനി എൽ.പി സ്കൂളിന് സമീപത്തെ ഗ്രൗണ്ടിൽ പൊതുദർശനത്തിന്​ വെക്കും. തുടർന്ന്​ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

അനൂപ് കുമാറി​​െൻറ മൃതദേഹം ജോഹര്‍ട്ട്​ വ്യോമസേന ബേസ് ക്യാമ്പിലെത്തിച്ചതായി വ്യോമസേന അധികൃതർ അറിയിച്ചുവെന്ന്​ ആലഞ്ചേരിയിലെ ബന്ധുക്കൾ പറഞ്ഞു.
മരിച്ച 13 പേരിൽ എട്ടുപേർ വൈമാനികരും ബാക്കിയുള്ളവർ മറ്റ്​ സേനാവിഭാഗങ്ങളിലുള്ളവരുമായിരുന്നു. ഷരിനും അനൂപ്​ കുമാറിനും പുറമെ തൃശൂർ മുളങ്കുന്നത്തുകാവ്​ സ്വദേശി സ്​ക്വാഡ്രൻ ലീഡർ വിനോദാണ്​ മരിച്ച മലയാളി. ജി.എം. ചാൾസ്​, എൽ.എ.ആർ. ഥാപ, എം.കെ. ഗാർഗ്​, ആശിഷ്​ തൻവർ, സുമിത്​ മൊഹന്തി, കെ.കെ. മിശ്ര, എസ്​.കെ സിങ്​, പങ്കജ്​, രാജേഷ്​ കുമാർ, പുട്ടലി എന്നിവരാണ്​ വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവർ.

അപകടത്തെതുടർന്ന്​ നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ 10ാം ദിവസമാണ്​​ വിമാനം വീണ സ്ഥലം തിരിച്ചറിഞ്ഞത്​. രക്ഷാപ്രവർത്തനം നടത്തിയ എം.ഐ-17, ചീറ്റ, എ.എൽ.എച്ച്​ തുടങ്ങിയ ഹെലികോപ്​ടറുകൾക്ക്​ പ്രതികൂല കാലാവസ്​​ഥ മൂലം ദിവസങ്ങളോളം അപകടസ്​ഥലത്ത്​ എത്തിപ്പെടാൻ കഴിഞ്ഞിരുന്നില്ല. 200ഓളം തവണ വിമാനങ്ങളും കോപ്​ടറുകളും എ.എൻ-32 വിമാനം തകർന്ന സ്​ഥലത്തേക്ക്​ പറന്നതായി വ്യോമസേന അറിയിച്ചു. ബ്ലാക്ബോക്​സും കോക്​പിറ്റ്​ ശബ്​ദ റെക്കോഡറും നേരത്തെ കണ്ടുകിട്ടിയിരുന്നു. ഇത്​ പരിശോധിച്ച്​ അപകടകാരണം കണ്ടെത്താൻ സമയമെടുക്കുമെന്ന്​ വ്യേമസേന വൃത്തങ്ങളെ ഉദ്ധരിച്ച്​ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Air Forcemalayalam newsindia newsAir force Flight crashIAF AN-32
News Summary - Air force Flight crash: Six bodies and seven mortal remains have been recovered -India News
Next Story